Sooraj Palakkaran surrendered before police
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ യൂട്യൂബര്‍ സൂരജ് പാലാക്കാരന്‍ പൊലീസില്‍ കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ യുവതിയെ മോശമായി ചിത്രീകരിച്ച് വീഡിയോ ചെയ്തതിനെതിരെയാണ് കേസ്.
യുവതി നല്‍കിയ പരാതിയില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയായിരുന്നു. സൂരജിനെതിരായി പട്ടിക ജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരം ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം താന്‍ തെറ്റു ചെയ്തിട്ടില്ലെന്നും കോടതിയെ ബഹുമാനിക്കുന്നുയെന്നും സൂരജ് പാലാക്കാരന്‍ പ്രതികരിച്ചു.
Keywords: Youtuber, Sooraj palakkaran, Surrender, Police, High court
COMMENTS