India is writing a new history. Tribal leader Draupadi Murmu will become the 15th President of India.
അഭിനന്ദ്
ന്യൂഡല്‍ഹി: ഇന്ത്യ പുതിയൊരു ചരിത്രമെഴുതുന്നു. ഗോത്ര വര്‍ഗ നേതാവായ ദ്രൗപദി മുര്‍മു ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയാകും. ഈമാസം 25നാണ് പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണം.
എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മു വോട്ടെണലിന്റെ മൂന്ന് റൗണ്ടുകളിലും വന്‍ ലീഡ് നേടിയാണ് ദ്രൗപദി മുര്‍മു ചരിത്രം കുറിക്കുന്നത്.
ജയിക്കാന്‍ വേണ്ട അഞ്ച് ലക്ഷം വോട്ട് മൂല്യം ദ്രൗപദി മുര്‍മു മറികടന്നു. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുര്‍മുവിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. ദ്രൗപദി മുര്‍മുവിന് അനുകൂലമായി 17 എംപിമാരും 104 എംഎല്‍എ മാരും ക്രോസ് വോട്ട് ചെയ്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി യശ്വന്ത് സിന്‍ഹയ്ക്ക് ഇതുവരെ 2,61,062 മൂല്യമുള്ള വോട്ട് ലഭിച്ചു. രാവിലെ 11 മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന അംഗങ്ങളും ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയും ദ്രൗപതി മുര്‍മുവിനെ അഭിനന്ദിക്കാന്‍ അവരുടെ വസതിയിലെത്തി.
Congratulations to #DraupadiMurmu for becoming 15th President of India and she is the first tribal person to hold the position.
— Gaurav🇮🇳 (@IamGMishra1) July 21, 2022
Thanks to #RamNathKovind ji @rashtrapatibhvn for your service to the nation 🙏
Sorry Babu #YashwantSinha pic.twitter.com/gm31ApH6Zt
തിരഞ്ഞെടുപ്പിനു മുന്‍പു തന്നെ ദ്രൗപദി മുര്‍മുവിന്റെ ജയം ഉറപ്പായിരുന്നു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ അവര്‍ വ്യക്തമായ ലീഡ് നിലനിര്‍ത്തിയിരുന്നു. മന്ത്രി, ഗവര്‍ണര്‍ എന്നീ നിലകളില്‍ കാട്ടിയ മികവ് കൂടിയാണ് മുര്‍മുവിനെ ഇന്ത്യയുടെ സര്‍വ സൈന്യാധിപ സ്ഥാനത്തും പ്രഥമ വനിത എന്ന പദവിയിലും എത്തിക്കുന്നത്.
ദ്രൗപതി മുര്‍മുവിനെ ഞാന്‍ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി യശ്വന്ത് സിന്‍ഹ പറഞ്ഞു. ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി എന്ന നിലയില്‍ അവര്‍ ഭരണഘടനയുടെ സംരക്ഷകയായി ഭയമോ പക്ഷപാതമോ കൂടാതെ പ്രവര്‍ത്തിക്കുമെന്ന് ഓരോ ഇന്ത്യക്കാരനും പ്രതീക്ഷിക്കുന്നു. ഇന്ത്യയ്‌ക്കൊപ്പം ഞാന്‍ അവര്‍ക്ക് ആശംസകള്‍ നേരുന്നു, യശ്വന്ത് സിന്‍ഹ പ്രസ്താവനയില്‍ പറഞ്ഞു.
മുര്‍മുവിന്റെ ജന്മനാടായ ഒഡിഷയിലെ റായ്രംഗ്പൂര്‍ ഇതിനകം തന്നെ ആഘോഷങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. 20,000 മധുരപലഹാരങ്ങളാണ് ഇവിടത്തുകാര്‍ ഒരുക്കിയിരിക്കുന്നത്. ഫലം പുറത്തുവന്നതിന് ശേഷം ആദിവാസി നൃത്തവും വിജയഘോഷയാത്രയും പദ്ധതിയിട്ടിട്ടുണ്ട്.
Summary: India is writing a new history. Tribal leader Draupadi Murmu will become the 15th President of India.
#WATCH | Folk artists perform a tribal dance at Mother Teresa Crescent Road in Delhi, to celebrate as NDA's Presidential candidate Droupadi Murmu leads against Opposition's Yashwant Sinha after the end of the first round of counting. pic.twitter.com/wHQlpQmzwE
— ANI (@ANI) July 21, 2022
COMMENTS