Swapna Suresh lost her job in HRDS
പാലക്കാട്: സ്വപ്‌ന സുരേഷിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട് എച്ച്ആര്‍ഡിഎസ്. സ്വപ്‌നയുടെ മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തലിനെ തുടര്‍ന്ന് സ്ഥാപനത്തെ സര്‍ക്കാരും പാര്‍ട്ടിയും നിരന്തരം വേട്ടയാടുന്ന സാഹചര്യത്തിലാണ് നടപടി.
സ്ഥാപനത്തിന്റെ ദൈനംദിന പ്രവര്‍ത്തനത്തെപ്പോലും ബാധിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തിയപ്പോഴാണ് തീരുമാനമെടുത്തതെന്ന് എച്ച്ആര്‍ഡിഎസ് പ്രോജക്ട് ഡയറക്ടര്‍ ജോയ് മാത്യു പറഞ്ഞു. സര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ സ്ഥാപനത്തെ നിരന്തരം വേട്ടയാടുന്ന സാഹചര്യത്തിലാണ് ജയില്‍ മോചിതയായതിനു പിന്നാലെ സ്വപ്‌നയ്ക്ക് ലഭിച്ച ജോലി നഷ്ടമാകുന്നത്.
ഫെബ്രുവരി 12 നാണ് സ്വപ്ന ജോലിയില്‍ പ്രവേശിക്കുന്നത്. അവരുടെ കൂടി സമ്മതത്തോടെയാണ് മാനേജ്‌മെന്റ് കടുത്ത തീരുമാനത്തിലേക്ക് കടന്നത്. ഇതിനു മുന്നോടിയായി സ്വപ്‌ന കഴിഞ്ഞ ആഴ്ച കൊച്ചിയിലേക്ക് താമസംമാറിയിരുന്നു.
Keywords: HRDS, Swapna Suresh, Dismissed, Government
COMMENTS