Shiv sena issue in Supreme court
ന്യൂഡല്‍ഹി: ശിവസേനയുടെ ചിഹ്നം സംബന്ധിച്ച തര്‍ക്കം സുപ്രീംകോടതിയില്‍. തങ്ങളെ യഥാര്‍ത്ഥ ശിവസേനയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചതിനെ തുടര്‍ന്ന് ഉദ്ധവ് താക്കറെ വിഭാഗം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു.
ഇതുസംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. എം.എല്‍.എമാരുടെ അയോഗ്യതാ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ അതിന് തീരുമാനമാകും വരെ തിരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാനാവില്ലെന്നും ഉദ്ധവ് താക്കറെ വിഭാഗം ഹര്‍ജിയില്‍ പരാമര്‍ശിച്ചിരിക്കുന്നു.
Keywords: Shiv sena, Supreme court, Election commission
COMMENTS