Rape case against Binoy Kodiyeri
മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള പീഡന പരാതി ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമം തടഞ്ഞ് മുംബൈ ഹൈക്കോടതി. ബിനോയ് കോടിയേരിക്കെതിരെ ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍.
കുട്ടിയുടെ പിതൃത്വത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് കേസില്‍ അവസാനിച്ചത്. നേരത്തെ ഈ കേസില്‍ ഡി.എന്‍.എ പരിശോധനയും കഴിഞ്ഞിരുന്നു. എന്നാലിതിന്റെ റിസള്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
അതേസമയം ബിഹാര്‍ യുവതിയും ബിനോയിയും ഒരുമിച്ചാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ കുട്ടി തന്റേതാണെന്ന് ബിനോയ് പറയുന്നുമുണ്ട്.
അതേസമയം ഇവര്‍ വിവാഹിതരാണെന്ന് യുവതിയുടെ അഭിഭാഷകനും വിവാഹിതരല്ലെന്ന് ബിനോയിയുടെ അഭിഭാഷകനും വ്യക്തമാക്കുന്ന സാഹചര്യത്തില്‍ അത് പരിഹരിച്ചശേഷം കേസ് ഒത്തുതീര്‍പ്പാക്കുന്നത് പരിഗണിക്കാമെന്നാണ് ഹൈക്കോടതിയുടെ നിലപാട്.
ഇതുവരെ തനിക്കെതിരെയുള്ള ബിഹാര്‍ യുവതിയുടെ കേസ് കള്ളക്കേസാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ വാദം. നിലവില്‍ ഇയാള്‍ നിയമപരമായി വിവാഹിതനും പിതാവുമാണ്.
COMMENTS