Protest against ED
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇന്നും ഇ.ഡി ചോദ്യംചെയ്യുന്നതില്‍ സംസ്ഥാനത്ത് പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാക്കള്‍ അറസ്റ്റില്‍. പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, പാലോട് രവി തുടങ്ങിയ മുതിര്‍ന്ന നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തിയ നേതാക്കളെ പൊലീസ് ബാരിക്കേഡ് വച്ചു തടയുകയായിരുന്നു. തുടര്‍ന്ന് രാജ്ഭവനുമുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി.
ഡല്‍ഹിയില്‍ രാഷ്ട്രപതിഭവനിലേക്ക് മാര്‍ച്ച് നടത്തിയ എം.പിമാരെ പൊലീസ് അറസ്റ്റുചെയ്തു. എ.ഐ.സി.സി ആസ്ഥാനത്തിനു മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെയും അറസ്റ്റു ചെയ്തു.
Keywords: Protest against ED, Congress leaders, Arrest, Rajbhavan
COMMENTS