Protest against CM in indigo
ന്യൂഡല്‍ഹി: മുഖ്യമന്ത്രിക്കെതിരായി വിമാനത്തില്‍ പ്രതിഷേധിച്ച വിഷയത്തില്‍ ഇ.പി ജയരാജനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഇന്‍ഡിഗോ വിമാന കമ്പനി. ഇ.പി ജയരാജന് മൂന്നാഴ്ചത്തെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ വിലക്കുമാണ് ഏര്‍പ്പെടുത്തിയത്.
അതേസമയം ഇതുസംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് ഈ വാര്‍ത്തയോട് ഇ.പി ജയരാജന്‍ പ്രതികരിച്ചു. എന്നാല്‍ തനിക്ക് വിലക്ക് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഫര്‍സീന്‍ പറഞ്ഞു. ഇതോടെ സംഭവത്തിലെ സത്യം പുറത്തുവന്നുവെന്നും നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമുണ്ടെന്നും ഫര്‍സീന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീനിനും ആര്‍.കെ നവീന്‍ കുമാറിനുമെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ വിമാനത്തില്‍ അവരെ ദേഹോപദ്രവം ചെയ്ത ഇ.പി ജയരാജനെതിരെ കേസെടുത്തിരുന്നുമില്ല.
Keywords: Protest, CM, Indigo, Youth congress
COMMENTS