M.M Mani withdrawn statement against K.K Rema
തിരുവനന്തപുരം: ഒടുവില്‍ എം.എം മണി കീഴടങ്ങി. കെ.കെ രമയ്‌ക്കെതിരായ വിവാദ പരാമര്‍ശം പിന്‍വലിച്ച് എം.എം മണി. വിഷയത്തില്‍ സ്പീക്കര്‍ ഇടപെട്ടതോടെയാണ് കീഴടങ്ങല്‍.
എം.എം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങളുണ്ടെന്നും അത് പുരോഗമന നിലപാടല്ലെന്നും സ്പീക്കര്‍ എം.ബി രാജേഷ് നിയമസഭയില്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ മണി കെ.കെ രമയ്‌ക്കെതിരായ തന്റെ പരാമര്‍ശം പിന്‍വലിക്കുകയായിരുന്നു.
തന്റെ പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും എന്നിരുന്നാലും കമ്മ്യൂണിസ്റ്റുകാരനായ താന്‍ വിധി എന്ന വാക്ക് ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും അതിനാല്‍ തന്റെ പരാമര്‍ശം പിന്‍വലിക്കുന്നതായും എം.എം മണി നിയമസഭയില്‍ പറഞ്ഞു.
Keywords: M.M Mani, K.K Rema, Niyamasabha, Speaker
COMMENTS