Mentor issue in niyamasabha
തിരുവനന്തപുരം: മെന്റര്‍ വിവാദവുമായി ബന്ധപ്പെട്ടുള്ള അവകാശലംഘനനോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ തെറ്റിദ്ധരിപ്പിച്ചുയെന്നു കാട്ടി മാത്യു കുഴല്‍നാടന്‍ എം.എല്‍.എയാണ് മുഖ്യമന്ത്രിക്കെതിരെ ചട്ടപ്രകാരം അവകാശലംഘന നോട്ടീസ് നല്‍കിയത്.
നിയമസഭയില്‍ നടന്ന അടിയന്തരപ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനിയുടെ വെബ്‌സൈറ്റില്‍ പി.ഡബ്ല്യൂ.സി ഡയറക്ടര്‍ ജെയ്ക്ക് ബാലകുമാര്‍ മെന്ററാണെന്നും അത് അവര്‍ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും മാത്യു കുഴല്‍നാടന്‍ എം.എല്‍.എ പറഞ്ഞിരുന്നു.
എന്നാല്‍ ഇതില്‍ ക്ഷുഭിതനായ മുഖ്യമന്ത്രി എം.എല്‍.എ പറയുന്നത് പച്ചക്കള്ളമാണെന്നും തന്റെ മകള്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും പറഞ്ഞിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുയെന്നു കാട്ടി എം.എല്‍.എ നോട്ടീസ് നല്‍കുകയായിരുന്നു.
Keywords: Niyamasabha, Mentor issue, CM, MLA
COMMENTS