M M Mani is against Annie Raja
തിരുവനന്തപുരം: സി.പി.ഐ ദേശീയ നേതാവ് ആനി രാജയെയും അധിക്ഷേപിച്ച് എം.എം മണി. കെകെ രമയ്‌ക്കെതിരായ എം.എം മണിയുടെ നിയമസഭയിലെ പരാമര്‍ശത്തിനെതിരെ കഴിഞ്ഞ ദിവസം ആനി രാജ രംഗത്തെത്തിയിരുന്നു.
ഇത് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് എം.എം മണിയുടെ അധിക്ഷേപം. അവരുടെ വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും അവര്‍ ഡല്‍ഹിയില്‍ അല്ലേ ഉണ്ടാക്കുന്നത് ഇവിടെയല്ലല്ലോ എന്നായിരുന്നു പരാമര്‍ശം.
മാത്രമല്ല കെ.കെ രമയ്‌ക്കെതിരെ ഒന്നും പറയാനായില്ലെന്നും സമയം കൂടുതല്‍ കിട്ടിയിരുന്നെങ്കില്‍ ഇനിയും പറയാമായിരുന്നെന്നും മണി കൂട്ടിച്ചേര്‍ത്തു.
Keywords: M M Mani, Annie Raja, Niyamasabha, K.K Rema
COMMENTS