Kerala BJP leaders meeting with central railway minister
തിരുവനന്തപുരം: കേരളത്തിലെ റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രിയുമായി ബി.ജെ.പി സംസ്ഥാന നേതാക്കള്‍ കൂടിക്കാഴ്ച നടത്തും. കേരളത്തില്‍ കെ.റെയിലിന് പകരം മൂന്നാമത്തെ റെയില്‍വേ ലൈന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.
കേന്ദ്ര മന്ത്രി വി.മുരളീധരന്റെ മേതൃത്വത്തിലുള്ള കേരള നേതാക്കളാണ് ഇന്ന് ഉച്ചയ്ക്ക് ഇതുസംബന്ധിച്ച് കേന്ദ്ര റെയിവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തുന്നത്. കേരളത്തിലെ റെയില്‍വേ വികസനവും നേമം ടെര്‍മിനല്‍ പദ്ധതിയുമൊക്കെ ചര്‍ച്ചയില്‍ വിഷയമാകും.
Keywords: Kerala BJP leaders, Meeting, Railway minister
COMMENTS