India's Meerabai Chanu retained the Games record gold medal in the women's 49kg category at the Commonwealth Games
ബര്‍മിങാം : കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ മീരാബായി ചാനു ഗെയിംസ് റെക്കാഡോടെ സ്വര്‍ണം നിലനിറുത്തി.
What a wonderful performance by #MirabaiChanu
— Vivek Kumar Verma (@vivekvermamla) July 31, 2022
First Gold for India in Commonwealth games 2022.INDIA.🇮🇳
Proud of You.@mirabai_chanu pic.twitter.com/M0aHPeYXQm
88 കിലോഗ്രാം സ്‌നാച്ചില്‍ ഉയര്‍ത്തി ഗെയിംസ് റെക്കാഡ് കുറിച്ച ചാനു പിന്നാലെ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കിലും ഗംഭീര പ്രകടനം കാഴ്ചവച്ചു.
48 കിലോഗ്രാമില്‍ കഴിഞ്ഞ തവണ സ്വര്‍ണം നേടിയ ചാനു ടോക്യോ ഒളിമ്പിക്‌സില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ വെള്ളി സ്വന്തമാക്കിയിരുന്നു.
പുരുഷന്‍മാരുടെ 55 കിലോഗ്രാം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ സങ്കേത് മഹാദേവ് സര്‍ഗര്‍ വെള്ളി നേടി. ആകെ 248 കിലോ ഉയര്‍ത്തിയാണ് സര്‍ഗര്‍ വെള്ളി നേടിയത്. 21 കാരനായ സങ്കേതിന് ഒരു കിലോഗ്രാമിന്റെ വ്യത്യാസത്തിലാണ് സ്വര്‍ണം നഷ്ടമായത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് രണ്ടാം ശ്രമത്തില്‍ വലത്തേ കൈമുട്ടിന് പരിക്കേറ്റതാണ് സങ്കേതിന് സ്വര്‍ണം നഷ്ടപ്പെടാന്‍ കാരണമായത്.
ഇതേ ഇനത്തില്‍ 61 കിലോഗ്രാമില്‍ ഗുരുരാജ പൂജാരി വെങ്കലം നേടുകയും ചെയ്തു.
Summary: India's Meerabai Chanu retained the Games record gold medal in the women's 49kg category at the Commonwealth Games.
COMMENTS