India's Jeremy Lalrinunga won gold in the men's 67kg category at the Commonwealth Games. With this, India's medal streak in weightlifting continues
ബിര്‍മിങാം : കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 67 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ ജെറമി ലാല്‍റിന്നുംഗ സ്വര്‍ണം നേടി. ഇതോടെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മെഡല്‍ കുതിപ്പ് തുടരുന്നു.
മീരാഭായ് ചാനു ശനിയാഴ്ച സ്വര്‍ണം നേടിയിരുന്നു. സ്നാച്ച് ഇനത്തില്‍ 140 കിലോഗ്രാം ഉയര്‍ത്തി ജെറമി പുതിയ കോമണ്‍വെല്‍ത്ത് ഗെയിംസ് റെക്കോര്‍ഡ് സൃഷ്ടിക്കുകയും ചെയ്തു.
ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് വിഭാഗത്തില്‍ 160 കിലോഗ്രാം ഉയര്‍ത്തിയ ജെറമി, 300 കിലോഗ്രാം ഭാരവുമായി ഫിനിഷ് ചെയ്തു, ഇത് പുതിയ കോമണ്‍വെല്‍ത്ത് റെക്കോഡ് കൂടിയാണ്.
മിസോറമിലെ ഐസ്വാളില്‍ നിന്നുള്ള ഈ 19 കാരന്‍ 2018 യൂത്ത് ഒളിമ്പിക്സില്‍ 62 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ 67 കിലോഗ്രാം വിഭാഗത്തിലും സ്വര്‍ണം നേടിയിരുന്നു.
സമോവയുടെ വെറ്ററന്‍ ലിഫ്റ്റര്‍ വൈപവ ഇയോനെ 293 കിലോഗ്രാം ഉയര്‍ത്തി വെള്ളി നേടി. നൈജീരിയയുടെ എഡിദിയോങ് ഉമോഫിയ 290 കിലോയുമായി വെങ്കലം നേടി.
മീരാഭായ് ചാനു (സ്വര്‍ണം), സങ്കേത് സര്‍ഗര്‍ (വെള്ളി), ബിദ്യാറാണി ദേവി (വെള്ളി), ഗുരുരാജ് പൂജാരി (വെങ്കലം) എന്നിവര്‍ക്കു പിന്നാലെ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ അഞ്ചാം മെഡലാണിത്.
ദേശീയ തലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ബോക്സറായ ലാല്‍നെയ്ത്ലുങ്കയുടെ മകനാണ് ജെറമി. ബോക്‌സിംഗ് തനിക്കു വഴങ്ങില്ലെന്നുകണ്ടാണ് പിന്നീട് ഭാരോദ്വഹനത്തിലേക്ക് മാറിയതും ചരിത്രമെഴുതിയതും.
Summary: India's Jeremy Lalrinunga won gold in the men's 67kg category at the Commonwealth Games. With this, India's medal streak in weightlifting continues.
COMMENTS