High court about Karivannur bank scam issue
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് വിഷയത്തില്‍ ഹൈക്കോടതിയുടെ അടിയന്തര ഇടപെടല്‍. വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. കരുവന്നൂര്‍ ബാങ്കിലെ സ്ഥിരനിക്ഷേപകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
കാലാവധി അവസാനിച്ച സ്ഥിര നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ എത്രപേര്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നറിയിക്കണമെന്നും വിഷയത്തില്‍ സര്‍ക്കാരിന് എന്തെല്ലാം ചെയ്യാനാകുമെന്ന് അറിയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ബാങ്കില്‍ നിന്ന് പണം ലഭിക്കാഞ്ഞതിനാല്‍ മതിയായ ചികിത്സ ലഭിക്കാതെ ഫിലോമിന മരിച്ച സംഭവം വിവാദമായിരുന്നു.
ബാങ്കിനെ അനുകൂലിച്ച് സ്ഥലം എം.എല്‍.എയും മന്ത്രിയുമായ ആര്‍.ബിന്ദു രംഗത്തെത്തിയതും വിവാദമായിരുന്നു. ഫിലോമിനയുടെ കുടംബത്തിന് ആവശ്യമായ പണം ബാങ്ക് നല്‍കിയിട്ടുണ്ടെന്നും മൃതദേഹം പ്രദര്‍ശിപ്പിച്ചുകൊണ്ടുള്ള പ്രതിഷേധം രാഷ്ട്രീയമുതലെടുപ്പാണെന്നുമായിരുന്നു മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍ അടുത്ത ദിവസം തന്നെ അവര്‍ അത് മാറ്റിപ്പറയുകയും ചെയ്തിരുന്നു.
Keywords: High court, Karivannur bank scam, MInister R.Bindu
COMMENTS