Court about K.S Sabarinathan issue
തിരുവനന്തപുരം: വിമാനത്തിനുള്ളില്‍ നടന്നത് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധമായി മാത്രമേ വിലയിരുത്താനാകൂയെന്ന് കോടതി. മുന്‍ എം.എല്‍.എ ശബരിനാഥന്റെ ജാമ്യ ഉത്തരവിലാണ് സെഷന്‍സ് കോടതിയുടെ വെളിപ്പെടുത്തല്‍.
മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ശബരിനാഥനെ കഴിഞ്ഞ ദിവസം നാടകീയമായി അറസ്റ്റ് ചെയ്തത്. എന്നാല്‍ ശക്തമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നില്ല. വാട്‌സ് ആപ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി പരിഗണിക്കാന്‍ കോടതി തയ്യാറായതുമില്ല.
കേസിലെ ഒന്നും രണ്ടും പ്രതികളെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്തതാണെന്നതും മൂന്നാം പ്രതി ഫോണ്‍ പൊലീസിന് കൈമാറിയതാണെന്നതും കോടതി വ്യക്തമാക്കി. അപ്പോഴൊന്നും പൊലീസിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
Keywords: Court, Bail, CM, Arrest
COMMENTS