B.J.P is against rashtrapatni comment
ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ രാഷ്ട്രപത്നി എന്നു അഭിസംബോധന ചെയ്തതില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം.കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഒരു ചാനല്‍ പ്രതികരണത്തിനിടെ രാഷ്ട്രപതിയെന്നതിനു പകരം രാഷ്ട്രപത്നിയെന്നു വിശേഷിപ്പിച്ചത്.
ഇതിനെതിരെ ബി.ജെ.പി ശക്തമായി രംഗത്തെത്തിയിരിക്കുകയാണ്. പാര്‍ലമെന്റിന്റെ ഇരു സഭകളിലും അവര്‍ ശക്തമായി പ്രതിഷേധിച്ചു. കോണ്‍ഗ്രസ് സ്ത്രീവിരുദ്ധരും ആദിവാസി വിരുദ്ധരുമാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
പരാമര്‍ശം തെറ്റായിപ്പോയെന്ന് ഉപരാഷ്ത്രപതി വെങ്കയ്യ നായിഡുവും വിഷയത്തില്‍ സോണിയ ഗാന്ധി മാപ്പു പറയണമെന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാനും വ്യക്തമാക്കി. കോണ്‍ഗ്രസിനെതിരെ ലോക്സഭയിലും പാര്‍ലമെന്റിലും ബി.ജെ.പി നോട്ടീസ് നല്‍കും. അതേസമയം തന്റെ പരാമര്‍ശം നാക്കുപിഴ മാത്രമാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി വ്യക്തമാക്കി.
Keywords: B.J.P, Rashtrapatni comment, Congerss leader
COMMENTS