Actress attacked case
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി. രണ്ടു ദിവസത്തിനകം മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നും ഏഴു ദിവസത്തിനകം പരിശോധന പൂര്‍ത്തിയാക്കി മുദ്രവച്ച കവറില്‍ സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
അതേസമയം ഈ നടപടികളൊന്നും തന്നെ കേസിന്റെ തുടര്‍ നടപടികളെ ബാധിക്കരുതെന്നും കോടതി ഉത്തരവിട്ടു. നേരത്തെ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി വിചാരണക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Keywords: Actress attacked case, Highcourt, Memory card
COMMENTS