Actor Prathap Pothan passed away
ചെന്നൈ: നടന്‍ പ്രതാപ് പോത്തന്‍ (70) അന്തരിച്ചു. ചെന്നൈയിലെ ഫഌറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങി നിരവധി മേഖലകളില്‍ കഴിവു തെളിയിച്ച നടനാണ് പ്രതാപ് പോത്തന്‍. അദ്ദേഹത്തെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായാണ് റിപ്പോര്‍ട്ട്.
വിവിധ ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. യാത്രാമൊഴി, ഋതുഭേദം, ഡെയ്‌സി തുടങ്ങി മലയാള ചിത്രങ്ങളുടെ സംവിധായകനാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലുമായി 12 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, ഫിലിം ഫെയര്‍ അവാര്‍ഡ്, ഇന്ദിരാഗാന്ധി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Keywords: Prathap Pothan, Passed away, Chennai, Flat
COMMENTS