V.D Satheesan about flex boards
തിരുവനന്തപുരം: ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും താന്‍ വീഴില്ലെന്ന് ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തൃക്കാക്കര വിജയത്തിനു ശേഷം തലസ്ഥാനത്തെത്തിയ പ്രതിപക്ഷനേതാവിന് പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ ഒരുക്കിയ സ്വീകരണത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ മാത്രം ചിത്രമുള്ള ഫ്‌ളക്‌സ് വയ്ക്കുന്നതിനോടും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചു. മറ്റു നേതാക്കളുടെ ചിത്രങ്ങളില്ലാതെ തന്റെ മാത്രം ചിത്രം വച്ചുള്ള ഫ്‌ളക്‌സ് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലീഡര്‍, ക്യാപ്റ്റന്‍ തുടങ്ങിയ വിളികള്‍ കോണ്‍ഗ്രസിനെ നന്നാക്കാനുള്ളതല്ലെന്നും എല്ലാവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് തൃക്കാക്കരയില്‍ ലഭിച്ചതെന്നും ഇനിയും വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്‌തെങ്കില്‍ മാത്രമേ തിരിച്ചുവരാനാകുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords:V.D Satheesan, Flex board, Leader, Captain
COMMENTS