V.D Satheesan about gold smuggling case
കൊല്ലം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
കസ്റ്റംസ് നിയമപ്രകാരവും ക്രിമിനല്‍ നിയപ്രകാരവും പ്രതികള്‍ നല്‍കിയ മൊഴികളിന്മേല്‍ കേന്ദ്ര ഏജന്‍സി എന്തന്വേഷണമാണ് നടത്തുന്നതെന്ന് നിരീക്ഷിക്കുമെന്നും ശരിയായ നിലയിലല്ല പോകുന്നതെങ്കില്‍ നിയമനടപടികളുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊല്ലത്ത് മത്സ്യഫെഡില്‍ സി.പി.എം നടത്തുന്ന കോടികളുടെ അഴിമതിക്കെതിരെ യു.ഡി.എഫ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
Keywords: V.D Satheesan, Gold smuggling case, UDF
COMMENTS