Government approach supreme court against Vijay Babu's Bail
തിരുവനന്തപുരം: യുവനടിയെ പീഡിപ്പിച്ച കേസിലെ പ്രതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. പ്രതി വിദേശത്തായിരുന്നിട്ടും ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
കഴിഞ്ഞ ദിവസം വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തിരിന്നെങ്കിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നതിനാല്‍ വിട്ടയയ്ക്കുകയായിരുന്നു. എന്നാല്‍ ജൂലായ് മൂന്നു വരെ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെ ചോദ്യംചെയ്യലിന് ഹാജരാകണം. ഇയാളെ ഫ്‌ളാറ്റിലും ആഢംബര ഹോട്ടലിലുമൊക്കെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Keywords: Supreme court, Vijay Babu, Bail, Government
COMMENTS