Gold smuggling case
പാലക്കാട്: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി സ്വപ്‌ന സുരേഷ്. നിലവില്‍ കേസന്വേഷിക്കുന്ന ഏജന്‍സികളുടെ അന്വേഷണം ശരിയായ രീതിയിലല്ലെന്നും അതില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം മാത്രം തൃപ്തികരമാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറാണ് സ്വര്‍ണ്ണക്കടത്തിന്റെ സൂത്രധാരനെന്നും സര്‍ക്കാരിന് വേണ്ടിയാണ് സ്വര്‍ണ്ണക്കടത്ത് നടത്തിയതെന്നും കത്തില്‍ വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രഹസ്യമൊഴി സമര്‍പ്പിച്ചതിനുശേഷം തനിക്കും കുടുംബത്തിനുമെതിരെ നിരന്തരമായി ആക്രമണം നടത്തുകയാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.
Keywords: Gold smuggling case, PM, Swapna Suresh, Letter
COMMENTS