Covid cases increases in India
ന്യൂഡല്‍ഹി; രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു. പ്രതിദിന കണക്ക് 8000 കടന്നു. 24 മണിക്കൂറിനിടെ 8329 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10 പേര്‍ മരണപ്പെട്ടു. രാജ്യത്ത് മഹാരാഷ്ട്ര, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്.
സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 2471 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ഇതോടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
Keywords: Covid, 8000, keralam, Maharashtra
COMMENTS