Covid cases again hike
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു. ഇതു സംബന്ധിച്ച് അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്.
രാജ്യത്ത് ഇന്നലെ 4141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു 26 പേര്‍ മരിച്ചു. ഈ സാഹചര്യത്തിലാണ് കേന്ദ്ര നടപടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജീവ് ഭൂഷണ്‍ കോവിഡ് കേസുകള്‍ ഏറ്റവും അധികമുള്ള കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നടപടി സ്വീകരിക്കണമെന്നു കാട്ടി കത്തയച്ചു.
കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം കണ്ണൂര്‍, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
അതേസമയം സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക വേണ്ടെന്നും ഒമിക്രോണ്‍ വകഭേദമാണ് ഇപ്പോള്‍ ഉള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കോവിഡിനൊപ്പം ജീവിക്കുക അതിനൊപ്പം ശക്തമായ ബോധവത്കരണവും നടത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദ്ദേശിച്ചു.
Keywords: Covid - 19, Hike, Central government, State
COMMENTS