Chandran (50), of Vengode, who was brutally beaten by locals on charges of theft under Chirayinkil in Thiruvananthapuram district, died
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച വേങ്ങോട് സ്വദേി ചന്ദ്രന്‍ (50) തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു.
കഴിഞ്ഞ മാസം 28ന് വീടുകളില്‍ നിന്നു പാത്രങ്ങള്‍ മോഷ്ടിച്ചു എന്നാരോപിച്ച് ചന്ദ്രനെ തടഞ്ഞുവച്ച് മര്‍ദ്ദിക്കുകയായിരുന്നു.
അടിച്ച് അവശനാക്കിയ ശേഷം കെട്ടിയിട്ടു. ചിറയിന്‍കീഴ് പൊലീസെത്തിയാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയിട്ടും ഛര്‍ദിയുണ്ടായി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആന്തരികാവയവങ്ങള്‍ക്ക് പരുക്കേറ്റതായി കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഐസിയുവില്‍ ചികിത്സ തുടരവേയാണ് ചന്ദ്രന്‍ മരിച്ചത്. ചന്ദ്രനെ മര്‍ദ്ദിച്ചവരെ കണ്ടെത്താന്‍ പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മര്‍ദ്ദിച്ച വേളില്‍ പലരും എടുത്ത മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി.
Summary: Chandran (50), of Vengode, who was brutally beaten by locals on charges of theft under Chirayinkil in Thiruvananthapuram district, died at the Thiruvananthapuram Medical College Hospital. Chandran was detained and beaten on the 28th of last month for allegedly stealing utensils from homes.
COMMENTS