Protest inside flight in Kerala
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധം നടന്ന സംഭവത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് ഇടപെടല്‍.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ ഗുരുതരമായ കേസെടുക്കുകയും അവരെ മര്‍ദ്ദിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരെ കേസെടുക്കാത്തതിലാണ് കേന്ദ്രം ഇടപെടുന്നത്.
ഇതു സംബന്ധിച്ച് ഹൈബി ഈഡന്‍ എം.പിയുടെ ട്വീറ്റിന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മറുപടി നല്‍കി. വിഷയം പരിശോധിച്ചുവരികയാണെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നുമാണ് കേന്ദ്രമന്ത്രിയുടെ മറുപടി ട്വീറ്റ്.
Keywords: Central government, Protest, Flight, CM
COMMENTS