Shamna Kasim getting married
കൊച്ചി: നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഷംന തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
`കുടുംബത്തിന്റെ അനുഗ്രഹത്തോടെ എന്റെ ജീവിതത്തിന്റെ അടുത്ത ഭാഗത്തേക്ക് ചുവടുവയ്ക്കുന്നു' എന്നാണ് ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം കുറിച്ചത്. നിരവധി സുഹൃത്തുക്കള്‍ താരത്തിന് ആശംസയറിയിച്ച് രംഗത്തെത്തി.
മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ സജീവമായ താരമാണ് ഷംന കാസിം. നേരത്തെ ഷംനയ്ക്ക് വന്ന വിവാഹാലോചന വന്‍ വിവാദമായിരുന്നു.
Keywords: Shamna Kasim, Marriage, Business, Shanid
COMMENTS