Vishnu Unnikrishnan gets burnt during shooting
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പൊള്ളലേറ്റു. ഷൂട്ടിങ്ങിനായി കത്തിച്ചുവച്ചിരുന്ന വിളക്കിലെ ചൂടായ എണ്ണ കൈകളിലേക്ക് വീണതാണ് അപകടത്തിന് കാരണം. മറ്റൊരു അണിയറപ്രവര്‍ത്തകനും പൊള്ളലേറ്റിട്ടുണ്ട്.
കൈകള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റ വിഷ്ണുവിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് സര്‍ജറി വേണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
സുഹൃത്തുക്കളായ ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന വെടിക്കെട്ട് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഇതേതുടര്‍ന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.
Keywords: Vishnu Unnikrishnan, Burnt, Shooting,
COMMENTS