Thrikkakkara byelection
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മൂന്നു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ 20 ശതമാനം പോളിംഗ് കടന്നു. രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിംഗ്.
പി.ടി തോമസ് എം.എല്‍.എയുടെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ പോളിംഗ് സ്‌റ്റേഷനുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണുള്ളത്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. അതില്‍ 1,01,530 പേരും വനിതകളാണെന്നതും ശ്രദ്ധേയമാണ്.
പോളിംഗിനു ശേഷം ബാലറ്റുകള്‍ മഹാരാജാസ് കോളേജിലെ സ്‌ട്രോംഗ് റൂമിലേക്ക് മാറ്റും. ജൂണ്‍ മൂന്നിന് രാവിലെ എട്ടു മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 6 തപാല്‍ വോട്ടുകളും 83 സര്‍വീസ് വോട്ടുകളും മണ്ഡലത്തിലുണ്ട്. അതേസമയം മണ്ഡലത്തില്‍ മൂന്നു മുന്നണികളും വിജയപ്രതീക്ഷയിലാണുള്ളത്.
Keywords: Thrikkakkara, Byelection, Today


COMMENTS