Rename of Kutb Minar
ന്യൂഡല്‍ഹി: കുത്തബ് മിനാര്‍ വിഷ്ണു സ്തംഭ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി വലതുപക്ഷ സംഘടനകള്‍. മഹാകല്‍ മാനവ് സേന ഉള്‍പ്പടെയുള്ള സംഘടനകളാണ് ഈ ആവശ്യമുന്നയിച്ച് പ്ലക്കാര്‍ഡ് ഉയര്‍ത്തി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.
ഇതോടെ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം എത്തുകയും മുപ്പതോളം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയുമായിരുന്നു. ഇതോടൊപ്പം മുഗള്‍ ഭരണാധികാരികളുടെ പേരുകള്‍ നല്‍കിയിട്ടുള്ള വിവിധ സ്ഥലങ്ങളുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തുണ്ട്.
Keywords: Kutb Minar,Rename, Vishnu Stambh
COMMENTS