Rape case against VIjay Babu
കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ദിവസം പൊലീസിനു മുന്‍പില്‍ ഹാജരാകുമെന്ന് വിജയ് ബാബു അറിയിച്ചിരുന്നു. ഇതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം വിജയ് ബാബു യു.എ.ഇയിലാണ് നിലവില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകളെങ്കിലും അവിടെ നിന്നും കടന്നതായും സൂചനയുണ്ട്.
എന്നാല്‍ താന്‍ ബിസിനസ് ടൂറിലാണെന്നും മേയ് 24 ന് തിരിച്ചെത്തുമെന്നുമാണ് പാസ്‌പോര്‍ട്ട് ഓഫീസറുടെ നോട്ടിസിന് വിജയ്ബാബുവിന്റെ മറുപടി. ആ ഡേറ്റിനും ഹാജരായില്ലെങ്കില്‍ അയാള്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
COMMENTS