പാലക്കാട് : പാലക്കാട് കല്ലാംകുഴി ഇരട്ട കൊലപാതക കേസില്‍ മുസ്ലിം ലീഗ് നേതാവവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖ്...
പാലക്കാട് : പാലക്കാട് കല്ലാംകുഴി ഇരട്ട കൊലപാതക കേസില്‍ മുസ്ലിം ലീഗ് നേതാവവും പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ ചേലോട്ടില്‍ സി.എം. സിദ്ദിഖ് ഉള്‍പ്പടെ 25 പ്രതികള്‍ക്ക് കോടതി ജീവപര്യന്തം തടവു ശിക്ഷ വിധിച്ചു.
മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങള്‍ കൊല്ലപ്പെട്ട കേസില്‍ എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് കണ്ടാണ് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ജഡ്ജി രതിജ ടി.എച്ച്. ആണ് ശിക്ഷ വിധിച്ചത്.
സിപിഎം പ്രവര്‍ത്തകരായ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ 45) എന്നിവര്‍ 2013 നവംബര്‍ 21നാണ് കൊല്ലപ്പെട്ടത്. കേസിലെ നാലാം പ്രതി ഹംസപ്പ വിചാരണ തുടങ്ങും മുന്‍പ് മരിച്ചിരുന്നു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും കൊലപാതകം നടക്കുമ്പോള്‍ പ്രായപൂര്ത്തിയെത്താത്തവരായിരുന്നു.
പാലക്കാപറമ്പില്‍ അബ്ദുല്‍ ജലീല്‍, തൃക്കളൂര്‍ കല്ലാങ്കുഴി പലയക്കോടന്‍ സലാഹുദ്ദീന്, മങ്ങാട്ടുതൊടി ഷമീര്‍, അക്കിയപാടം കത്തിച്ചാലില്‍ സുലൈമാന്‍, മാങ്ങോട്ടുത്തൊടി അമീര്‍, തെക്കുംപുറയന്‍ ഹംസ, ചീനത്ത് ഫാസില്‍, തെക്കുംപുറയന്‍ ഫാസില്‍, എം.റാഷിദ് (ബാപ്പൂട്ടി), ഇസ്മായില്‍ (ഇപ്പായി), ഷിഹാബ്, മുസ്തഫ, നാസര്‍, ഹംസ (ഇക്കാപ്പ), സലിം, നൗഷാദ് (പാണ്ടി നൗഷാദ്), സെയ്താലി, താജുദ്ദീന്, ഷഹീര്‍, അംജാദ്, മുഹമ്മദ് മുബഷീര്‍, മുഹമ്മദ് മുഹസിന്, നിജാസ്, ഷമീം, സുലൈമാന്‍ എന്നിവരാണ് പ്രതികള്‍.
രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷവും രാഷ്ട്രീയ വിരോധവും വ്യക്തിപരമായ പകയുാണ് കൊലപാതകത്തിനു കാരണമായതെന്ന് കുറ്റപത്രം വ്യക്തമാക്കുന്നു.
1998ല്‍ കല്ലാംകുഴി പാലയ്ക്കാപറമ്പില്‍ മുഹമ്മദ് സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് വധിക്കപ്പെട്ട കേസില്‍ പ്രതികളായിരുന്നു കൊല്ലപ്പെട്ട ഹംസയും നൂറുദ്ദീനും. കോടതി 2007ല്‍ ഇവരെ വിട്ടയച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഒരു സംഘടനയ്ക്കുവേണ്ടി പണപ്പിരിവു നടത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നെയും പ്രകോപനമുണ്ടാക്കിയതെന്നാണ് പൊലീസ് പറഞ്ഞത്.
പണപ്പിരിവ് കൊല്ലപ്പെട്ട ഹംസ ചോദ്യംചെയ്തു. പിരിവിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ പൊതുയോഗം നടത്തി. ഇതോടെ വിഷയം രാഷ്ട്രീയമായി മാറി. ഈ വിഷയത്തില്‍ മുസ്ലിം ലീഗ് നടത്തിയ പ്രകടനത്തിനിടെ സംഘര്‍ഷത്തില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ഇവരെ ചികിത്സയ്ക്കുശേഷം വീട്ടിലേക്കു കൊണ്ടുപോകുന്ന വേളയിലായിരുന്നു നൂറുദ്ദീനും ഹംസയ്ക്കും നേരെ ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരുടെ മൂത്ത സഹോദരന് കുഞ്ഞുമുഹമ്മദിനും ഗുരുതരമായി പരുക്കേറ്റിരുന്നു. കുഞ്ഞുമുഹമ്മദായിരുന്നു കേസിലെ സുപ്രധാന സാക്ഷി.
Summary: Muslim League leader and former Panchayat vice president Chelottil CM Siddique has been booked in the Palakkad Kallamkuzhi murder case. The court sentenced 25 accused, including Siddique, to life imprisonment.
COMMENTS