Actress Chethana Raj passes away
ബംഗളൂരു: കന്നഡ നടി ചേതന രാജ് അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറിയെ തുടര്‍ന്നാണ് അന്ത്യം. കൊഴുപ്പു കുറയ്ക്കാനായി രാജാജി നഗറിലെ ഒരു കോസ്‌മെറ്റിക് സെന്ററില്‍ സര്‍ജറിക്ക് വിധേയയായ നടിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിടെ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ശ്വാസകോശത്തില്‍ ദ്രവമിറങ്ങിയതാണ് മരണകാരണമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. അതേസമയം സര്‍ജറിയിലെ പിഴവാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
Keywords: Chethana Raj, Plastic surgery, Death
COMMENTS