: In Thrikkakara by election, the turnout was 68.64 per cent, Election Commission officials said. The Presiding Officer submitted a report
സ്വന്തം ലേഖകന്‍
കൊച്ചി : തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പില്‍ 68.64 ശതമാനം പോളിംഗ് നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ അധികൃതര്‍ പറഞ്ഞു.
പൊന്നുരുന്നി ക്രിസ്ത്യന്‍ കോണ്‍വെന്റ് സ്‌കൂള്‍ ബൂത്തില്‍ കള്ളവോട്ടിനു ശ്രമം നടന്നുവെന്ന് വ്യക്തമാക്കി പ്രിസൈഡിംഗ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ കസ്റ്റഡിയിലെടുത്ത പിറവം പാമ്പാക്കുട സ്വദേശി ആല്‍ബിന്റെ അറസ്റ്റ് രേഖപ്പെടുത്തി.
മുംബയിലുള്ള സഞ്ജു ടി എസ് എന്നയാളുടെ പേരിലാണ് ആല്‍ബിന്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ചത്.
സിപിഎം വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് യുഡിഎഫും എന്‍ഡിഎയും ആരോപിച്ചു.
സിപിഎം എത്ര കള്ളവോട്ട് ചെയ്താലും എന്‍ഡിഎ വിജയിക്കുമെന്ന് സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. തൃക്കാക്കരയില്‍ ലോക്കല്‍ കമ്മിറ്റി തലത്തില്‍ രഹസ്യയോഗം ചേര്‍ന്നാണ് കള്ളവോട്ടിനു കളമൊരുക്കിയതെന്നും ഇതിനു ചുക്കാന്‍ പിടിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രാധാകൃഷ്ണന്‍ ആരോപിച്ചു.
വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായാണ് ഡി വൈ എഫ് ഐ വില്ലേജ് സെക്രട്ടറി കള്ളവോട്ട് ചെയ്യാനെത്തിയതെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.
മുംബയിലുള്ള ആളുടെ പേരില്‍ വരെ കള്ള വോട്ട് നടന്നു. ആളെ വിളിച്ചപ്പോള്‍ വരില്ലെന്ന് പറഞ്ഞിരുന്നു. ഒരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമായി നിര്‍മ്മിക്കില്ല. അതിനര്‍ത്ഥം സിപിഎം വ്യാപകമായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മിക്കുന്നുണ്ടെന്നാണെന്നും സതീശന്‍ പറഞ്ഞു.
യുഡിഎഫാണ് കള്ളവോട്ട് ചെയ്യുന്നതെന്നും തൃക്കാക്കരയില്‍ പക്ഷേ അത് നടക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ പറഞ്ഞു.
Summary: In Thrikkakara by election, the turnout was 68.64 per cent, Election Commission officials said. The Presiding Officer submitted a report stating that an attempt had been made to rig the ballot box at the Ponnurni Christian Convent School. Albin, a native of Piravom, Pambakuda, who was taken into custody in this case, was arrested.
COMMENTS