Beauty parlour owner arrested
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ മകളുടെ മുന്നിലിട്ട് തല്ലിച്ചതച്ച സംഭവത്തില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമ അറസ്റ്റില്‍. മരുതംകുഴി സ്വദേശിനിയായ ശോഭനയെ കഴിഞ്ഞ ദിവസം ശാസ്തമംഗലത്ത് ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന മിനി ഏഴു വയസായ മകളുടെ മുന്നിലിട്ട് തല്ലിച്ചതയ്ക്കുകയായിരുന്നു.
തുടര്‍ന്ന് ശോഭന നല്‍കിയ പരാതിയിലാണ് മിനിയെ അറസ്റ്റ് ചെയ്തത്. ശോഭനയുടെ പരാതി ആദ്യം പരിഗണിക്കാതിരുന്ന പൊലീസ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടര്‍ന്ന് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Keywords: Beauty parlour owner, Arrest, Attack, Lady
COMMENTS