കോഴിക്കോട് : നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന (20)യെ വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പറമ്പില്...
കോഴിക്കോട് : നടിയും മോഡലുമായ കാസര്‍കോട് ചെറുവത്തൂര്‍ സ്വദേശി ഷഹന (20)യെ വാടക വീട്ടില്‍ ജനലഴിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പറമ്പില്‍ ബസാര്‍ സ്വദേശിയായ ഭര്‍ത്താവ് സജാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസ്വാഭാവിക മരണത്തിനു കേസെടുത്തു.
സജാദും ഷഹനയും ഒന്നര വര്‍ഷം മുന്‍പാണ് വിവാഹിതരായത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നു കാട്ടി യുവതിയുടെ ബന്ധുക്കള്‍ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തി.
ഇതിനിടെ, ഷഹനയുടേത് തൂണിമരണം തന്നെയെന്ന് പോസ്റ്റ്മോര്‍ട്ടം പ്രാഥമിക നിഗമനമെന്നു റിപ്പോര്‍ട്ടുണ്ട്. ഇതു പക്ഷേ ബന്ധുക്കള്‍ അംഗീകരിക്കുന്നില്ല. സാമ്പിളുകള്‍ രാസപരിശോധനയ്ക്കായി ശേഖരിച്ചു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.മരിച്ച സ്ഥലത്ത് ധാരാളം സിഗററ്റ് കുറ്റികളും മയക്കുമരുന്നും കണ്ടെത്തിയിട്ടുണ്ടെന്ന് ഷഹനയുടെ ബന്ധുക്കള്‍ പറഞ്ഞു. മകളെ സജാദ് കൊന്നതാണെന്ന് ഷഹനയുടെ ഉമ്മ ഉമൈബ ആരോപിച്ചു.
പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച വരുമാനത്തിനായി സജാദ് നിരന്തരം പീഡിപ്പിച്ചിരുന്നു. ഇക്കാര്യം ഷഹന പലപ്പോഴും പറഞ്ഞിരുന്നു. വിവാഹ സമയത്തു നല്കിയ സ്വര്‍ണ്ണം മുഴുവന്‍ സജാദ് വില്ക്കുകയും നല്‍കിയ പണം ധൂര്‍ത്തടിച്ചുവെന്നും ഉമൈബ പറയുന്നു. ദമ്പതികള്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു.
Summary: Actress and model Shahana (20), a native of Cheruvathur, Kasargod, was found hanging from a window in a rented house. Her husband Sajad, a resident of Parampil Bazar, was taken into police custody. Case registered for unnatural death.
COMMENTS