KSRTC salary
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുന്‍പ് ശമ്പളം നല്‍കാമെന്ന് സര്‍ക്കാരിന് ഉറപ്പു പറയാനാകില്ലെന്ന് ഗാതാഗത മന്ത്രി ആന്റണി രാജു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അത്തരമൊരു ഉറപ്പ് നല്‍കാനാകുകയുള്ളൂവെന്നും മന്ത്രി വ്യക്തമാക്കി.
കെ.എസ്.ആര്‍.ടി.സി സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അല്ലെന്നും മാനേജ്‌മെന്റാണ് ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം യൂണിയനുകള്‍ക്ക് മനസ്സിലായതുകൊണ്ടാണ് അവര്‍ സമരത്തില്‍ നിന്നും പിന്മാറിയതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: KSRTC, Salary, Transport minister


COMMENTS