അഭിനന്ദ് ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമ്പോഴും, രോഗവ്യാപന...
അഭിനന്ദ്
ന്യൂഡല്‍ഹി: ചില സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും കോവിഡ്-19 കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവുണ്ടാകുമ്പോഴും, രോഗവ്യാപനം നാലാം തരംഗത്തിലേക്കു നയിക്കില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചിലെ മുന്‍ ചീഫ് സയന്റിസ്റ്റ് ഡോ. ആര്‍. ഗംഗാഖേദ് കര്‍.
ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ ഉപവിഭാഗങ്ങളുണ്ടെന്നും എന്നാല്‍ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അതിനാല്‍ തന്നെ നാലാമത്തെ തരംഗത്തിന്റെ സാധ്യതകള്‍ പറയാനാകില്ലെന്നും ഡോ. ഗംഗാഖേദ് കര്‍ പറഞ്ഞു.
ലോകം മുഴുവന്‍ ബിഎ.2 വകഭേദമാണ് ഇപ്പോഴും പടരുന്നത്. സ്‌കൂളുകളും കോളേജുകളും തുറന്നതോടെ ആളുകള്‍ സാമൂഹികമായി സജീവമായതിന്റെ ഫലമായി കേസുകള്‍ കൂടുന്നുണ്ട്. ഇതിനൊപ്പം
മാസ്‌ക് ഉപയോഗം ഏതാണ്ട് നിലച്ചതും കേസുകള്‍ കുതിച്ചുയരാന്‍ കാരണമായിട്ടുണ്ട്. മാസ്‌കിന്റെ നിര്‍ബന്ധിത ഉപയോഗം അത്യാവശ്യമാണ്.
രോഗവ്യാപനത്തെക്കുറിച്ച് ജനത്തിന് ആശങ്കയില്ലാതായി. അവര്‍ മാസ്‌ക് ഉപയോഗം നിറുത്തിയതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ രോഗം കുതിച്ചുയരുന്നത്. രോഗബാധിതരായ ആരുമായും സമ്പര്‍ക്കം പുലര്‍ത്തിയാല്‍ അവര്‍ക്കും രോഗം പിടിപെടുമെന്ന സ്ഥിതിയാണ് ഇപ്പോള്‍. ഇതിനു പ്രതിവിധി മാസ്‌ക് ഉപയോഗിക്കുക മാത്രമാണ്.
ലോക്ക് ഡൗണ്‍ ഇളവ് ചെയ്യുമ്പോള്‍ രോഗികളുടെ എണ്ണം കൂടാന്‍ സാദ്ധ്യതയുണ്ടെന്നത് വസ്തുതയാണ്. ഇപ്പോള്‍ രോഗികളുടെ എണ്ണത്തില്‍ ചെറിയൊരു കുതിച്ചുചാട്ടം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണ്‍ വൈറസ് വ്യാപനം ആറ് മുതല്‍ ഒമ്പത് മാസം വരെ നിലനില്‍ക്കും. പുതിയ വകഭേദങ്ങള്‍ വ രാത്തിടത്തോളം പുതിയ തരംഗത്തിനു സാദ്ധ്യത കുറവാണ്.
'ദക്ഷിണാഫ്രിക്കയില്‍ നിന്ന് വരുന്ന ബി എ.4, ബി എ.5, വകഭേഗങ്ങള്‍ വകഭേദങ്ങളെല്ലാം ഒമിക്രോണ്‍ ഗണത്തില്‍ പെട്ടവ തന്നെയാണ്. അതിനാല്‍ പ്രകൃതിദത്തമായി നമുക്കു കിട്ടിയ രോഗപ്രതിരോധ ശേഷി തത്കാലം സഹായിക്കുക തന്നെ ചെയ്യും. അതിനാല്‍ നാലാം തരംഗത്തെക്കുറിച്ച് നമ്മള്‍ വിഷമിക്കേണ്ടതില്ല, ''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഏപ്രില്‍ ആദ്യം മുതല്‍, ഇന്ത്യയില്‍ തുടര്‍ച്ചയായി ദിവസേന കോവിഡ് കേസുകള്‍ ഉയരുകയാണ്.
Summary: Despite a significant increase in the number of Covid-19 cases in some states and Union Territories, the spread of the disease will not lead to a fourth wave, said Dr. R. Gangakhedkar, former chief scientist at the Indian Council of Medical Research. R. Gangakhedkar.
COMMENTS