UDF leaders meeting
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധം കൂടുതല്‍ കടുപ്പിക്കാനൊരുങ്ങി യു.ഡി.എഫ്. ഇതു സംബന്ധിച്ച് യു.ഡി.എഫ് നേതൃയോഗം ഇന്നു രാവിലെ പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ നടക്കും.
കല്ലിടലിനെതിരെയുള്ള നിലവിലെ പ്രതിഷേധം വ്യാപിപ്പിക്കാനും സര്‍വേക്കല്ലുകള്‍ പിഴുതെറിയുന്നതില്‍ കൂടുതല്‍ വാശിയോടെ മുന്നോട്ടുപോകാനും യോഗത്തില്‍ തീരുമാനമാകും.
നഷ്ടപരിഹാര വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിലെ തന്ത്രം പുറത്തുകൊണ്ടുവരാനും ഇതു സംബന്ധിച്ച കേസുകളില്‍ അകപ്പെടുന്നവര്‍ക്ക് ആവശ്യമായ നിയമസഹായം നല്‍കാനുമടക്കമുള്ള കാര്യങ്ങളില്‍ യോഗത്തില്‍ തീരുമാനമുണ്ടാകും.
Keywords: UDF, Siver line, Protest
COMMENTS