പാലക്കാട് : എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നതിനു പിന്നാലെ ജില്ലയിലെ മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്...
പാലക്കാട് : എസ്ഡിപിഐ നേതാവിനെ വെട്ടിക്കൊന്നതിനു പിന്നാലെ ജില്ലയിലെ മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ വെട്ടിക്കൊന്നു.
മേലാമുറിയിൽ ശ്രീനിവാസൻ നടത്തുന്ന വാഹന വില്പന സ്ഥാപനത്തിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. പകൽ ഒരു മണിയോടെ മൂന്നു ബൈക്കുകളിലായി എത്തിയ അഞ്ചംഗസംഘമാണ് ശ്രീനിവാസനെ വെട്ടിയത്.
വടിവാളിന് തലങ്ങും വിലങ്ങും വെട്ടുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
എസ് ഡി പി ഐ നേതാവ് സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ ജില്ലയിൽ പൊലീസ് അതിജാഗ്രത പാലിക്കുന്നതിനിടെയാണ് അടുത്ത കൊലപാതകം നടന്നിരിക്കുന്നത്.
COMMENTS