Veena George about covid data
തിരുവനന്തപുരം: കേരളം കോവിഡ് കണക്ക് നല്‍കുന്നില്ലെന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ പ്രചാരണം തെറ്റെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോവിഡ് കണക്ക് എല്ലാ ദിവസവും കേന്ദ്ര ഗവണ്‍മെന്റിന് നല്‍കുന്നുണ്ടെന്നും ആഴ്ചയിലൊരിക്കല്‍ പൊതുജനങ്ങള്‍ക്കറിയാനായി റിപ്പോര്‍ട്ടുണ്ടെന്നും രോഗബാധ കൂടുമ്പോള്‍ ദിവസവും ബുള്ളറ്റിനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
ദിനംപ്രതിയുള്ള കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കാത്തതിന് കേരളത്തിനെ കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. ഇത്തരത്തില്‍ കണക്കുകള്‍ നല്‍കാത്തത് മഹാമാരിക്കെതിരായ പോരാട്ടത്തിന് ദോഷംചെയ്യുമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രി വിശദീകരണം നല്‍കിയിരിക്കുന്നത്.
Keywords: Covid data, Health minister, Central government, Report
COMMENTS