സ്വന്തം ലേഖകന്‍ കൊച്ചി: നടിയെ ആക്രമിച്ച കേസിന് അപ്രതീക്ഷിത വഴിത്തിരിവുകള്‍. കേസുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കോടതി രേഖകള്‍ നടന്‍ ദിലീപ...
സ്വന്തം ലേഖകന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിന് അപ്രതീക്ഷിത വഴിത്തിരിവുകള്‍. കേസുമായി ബന്ധപ്പെട്ട രഹസ്യ സ്വഭാവമുള്ള കോടതി രേഖകള്‍ നടന്‍ ദിലീപിന്റെ ഫോണില്‍ കണ്ടെത്തിയെന്ന് അന്വേഷക സംഘം.
ദിലീപിന്റെ ഫോണില്‍ നിന്നു കിട്ടിയ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഈ രേഖകള്‍ ദിലീപിന്റെ ഫോണിലേക്കു പോയതുമായി ബന്ധപ്പെട്ട് കോടതി ജീവനക്കാരെ ചോദ്യം ചെയ്യാന്‍ പ്രത്യേക അനുമതിയുടെ ആവശ്യമില്ലെന്നും പ്രത്യേക കോടതി വ്യക്തമാക്കയിട്ടുണ്ട്.
കോടതിയില്‍ തൊണ്ടിമുതലിന്റെ ചുമതലയുള്ള ക്‌ളര്‍ക്ക്, ശിരസ്താദാര്‍ എന്നിവരെ ചോദ്യം ചെയ്യാനാണ് അന്വേഷക സംഘം ആലോചിക്കുന്നത്. വേണ്ടിവന്നാല്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌തേക്കും.
ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ഈ രേഖകള്‍ ഫോണില്‍ കണ്ടെത്തയതെന്നാണ് ലഭിക്കുന്ന വിവരം. രഹസ്യ സ്വഭാവമുള്ള രേഖകള്‍ പ്രതിസ്ഥാനത്തുള്ളയാളുടെ ഫോണിലെത്തിയത് തെളിയിക്കപ്പെട്ടാല്‍ കോടതി ഉദ്യോഗസ്ഥര്‍ ജയിലിലായിക്കൂടാതെയുമില്ല. മാത്രമല്ല, ഇതു കേസിലും വലിയ വഴിത്തിരിവാകും.
ഇത്തരത്തില്‍ പുറത്തുപോയ രേഖകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ചും ്അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ഇപ്പോള്‍ ഗള്‍ഫില്‍ കഴിയുന്ന മലയാള നടി ശ്രമിച്ചുവെന്ന് പുതിയൊരു ആരോപണവും വരുന്നുണ്ട്. ഈ നടിയോട് ഉടന്‍ കേരളത്തിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ അന്വേഷക സംഘം നിര്‍ദ്ദേശിച്ചു.
ഈ കേസില്‍ സീരിയല്‍ രംഗത്തുള്ള, തിരുവനന്തപുരം സ്വദേശിനികളായ, രണ്ടുപേരുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഈ രണ്ടു പേരും ദിലീപുമായി സാമ്പത്തിക ഇടപാട് നടത്തിയെന്നു കണ്ടെത്തിയിരുന്നു.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരീ ഭര്‍ത്താവ് സുരാജിനെയും വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ ഭാര്യ കാവ്യാ മാധവനെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്താനാണ് ഇപ്പോള്‍ ആലോചിക്കുന്നത്. കേസിലെ സാക്ഷികളുമായി കാവ്യ നടത്തിയ കൂടിക്കാഴ്ചകള്‍ ഉള്‍പ്പെടെ കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് നടിയുടെ മൊഴിയെടുക്കുന്നത്.
ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത കാര്‍ ഇപ്പോഴും ദിലീപിന്റെ വീട്ടില്‍ തന്നെയാണ്. കേടായി കിടക്കുന്ന കാര്‍ നന്നാക്കിക്കൊടുക്കാന്‍ നടനോട് ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. അതു തന്റെ ബാധ്യതയല്ലാത്തതിനാല്‍ ദിലീപ് നന്നാക്കി നല്കുമോ എന്നറിയില്ല.
Summary: Unexpected twists and turns in the case of the attack on the actress. Investigators say they have found confidential court documents related to the case on actor Dileep's phone.
COMMENTS