Cheriyan Philip's post addressing K.V Thomas
കൊച്ചി: കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് അവഗണിച്ച് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനൊരുങ്ങുന്ന കെ.വി തോമസിന് ഉപദേശവുമായി സി.പി.എം വിട്ട ചെറിയാന്‍ ഫിലിപ്പ്. സി.പി.എമ്മിന്റെ പ്രണയ തട്ടിപ്പില്‍ കുടുങ്ങരുതെന്നാണ് ചെറിയാന്‍ ഫിലിപ്പ് ഉപദേശിച്ചത്.
സമൂഹ മാധ്യമത്തിലൂടെയാണ് അദ്ദേഹത്തിന്റെ ഉപദേശം. പ്രണയം അഭിനയിച്ച് അടുത്തുകൂടി രക്തം ഊറ്റിക്കുടിച്ച ശേഷം വലിച്ചെറിയുന്ന രക്തരക്ഷസ്സാണ് സി.പി.എം എന്ന് ചെറിയാന്‍ ഫിലിപ്പ് മുന്നറിയിപ്പ് നല്‍കി.
കെ.വി തോമസിന് ഒരിക്കലും സി.പി.എമ്മിന്റെ വിധ്വംസക രാഷ്ട്രീയവുമായി ചേര്‍ന്നുപോകാനാവില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന്റെ തീരുമാനം നാളെ അറിയിക്കുമെന്നാണ് കെ.വി തോമസ് അറിയിച്ചിരിക്കുന്നത്.
Keywords: Cheriyan Philip, K.V Thomas, CPM party congress, Post
COMMENTS