Thalekkunnil Basheer Passed away
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തലേക്കുന്നില്‍ ബഷീര്‍ (79) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. വെമ്പായത്തെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. രാവിലെ 11 മണിക്ക് കെ.പി.സി.സി ആസ്ഥാനത്തും 12 ന് ഡി.സി.സി ഓഫീസിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.
കബറടക്കം ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് പേരുമല മുസ്ലിം ജമാ അത്ത് കബര്‍സ്ഥാനില്‍ നടക്കും. 1984, 87 വര്‍ഷങ്ങളില്‍ ചിറയന്‍കീഴില്‍ നിന്നും ലോക്‌സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1977 ലും 79 ലും രാജ്യസഭാംഗവുമായിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
Keywords: Thalekkunnil Basheer Passed away, Congress leader, D.C.C
COMMENTS