Private bus strike in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രൈവറ്റ് ബസ് അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിക്കുന്നത്.
നേരത്തെ സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെയും പാലിക്കാത്ത സാഹചര്യത്തിലാണ് സംയുക്ത സമരസമിതി സമരം പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് പ്രൈവറ്റ് ബസുകള്‍ നിരത്തിലോടുന്നുണ്ട്.
അതേസമയം സ്വകാര്യ ബസുടമകളുടേത് അനാവശ്യ സമരമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. എന്തായാലും നിരക്ക് വര്‍ദ്ധിപ്പിക്കുമെന്നും സമരത്തെ തുടര്‍ന്നാണ് വര്‍ദ്ധനവെന്ന് വരുത്തിത്തീര്‍ക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Private bus strike, Kerala, Today
 

 
							     
							     
							     
							    
 
 
 
 
 
COMMENTS