The Kerala Blasters defeated Jamshedpur 1-0 in the first quarter of the Indian Super League. Kerala's next match is on the 15th of this month
മഡ് ഗാവ് : ജംഷഡ് പുരിനെ ഏകപക്ഷീയമായ ഒരു ഗോളിനു വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പ്ലേ ഓഫ് ആദ്യപാദത്തില്‍ വിജയം കണ്ടു.
ഈ മാസം 15നാണ് കേരളയുടെ അടുത്ത മത്സരം. ആ മത്സരത്തില്‍ ഒരു സമനില പോലും കേരളത്തിനു ഫൈനലിലേക്ക് ഇടം നല്കിയേക്കും.
മിന്നുന്ന ഫോമിലായിരുന്ന ജംഷഡ് പുരിന് പക്ഷേ, ജയിക്കാനുള്ള ഊര്‍ജമില്ലാതെപോയി. അവസാന ഏഴ് മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് അവര്‍ ആദ്യ സെമിയിലേക്ക് എത്തിയത്.
മലയാളി താരം സഹല്‍ അബ്ദുള്‍ സമദാണ് ബ്‌ളാസ്‌റ്റേഴ്‌സിന്റെ വിജയഗോളിന് പിന്നില്‍. ആദ്യ പകുതിയില്‍ ജംഷഡ് പുര്‍ പ്രതിരോധത്തിനു സംഭവിച്ച പിഴവ് മുതലാക്കി വാസ്‌ക്വസ് ഉയര്‍ത്തി നല്‍കിയ പന്തില്‍ നിന്നായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പിറന്നത്.
A 🔝 finish from @sahal_samad, who scored with a brilliant chip shot to give @KeralaBlasters a vital 1️⃣st leg lead! 👏⚽#JFCKBFC #HeroISL #LetsFootball #KeralaBlasters #SahalSamad pic.twitter.com/rjrQI2N6Xv
— Indian Super League (@IndSuperLeague) March 11, 2022
ലൈന്‍ വിട്ട് മുന്നിലേക്കു കയറിയ ജംഷഡ് പുര്‍ ഗോള്‍കീപ്പറും മലയാളി താരവുമായ ടിപി രഹ്നേഷിനെ ചിപ്പ് ചെയ്താണ് സഹല്‍ ഗോള്‍ വീഴ്ത്തിയത്. ഈ സീസണില്‍ സഹല്‍ നേടുന്ന ആറാം ഗോളാണിത്.
രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്സ് കുറച്ചുകൂടി ഉണര്‍ന്നു. അമ്പത്തൊമ്പതാം മിനിട്ടില്‍ ലൂണയുടെ ഷോട്ട് ഇന്‍സൈഡ് പോസ്റ്റില്‍ തട്ടി മടങ്ങിയില്ലായിരുന്നുവെങ്കില്‍ ബ്‌ളാസ്‌റ്റേഴ്‌സിന്റെ ജയത്തിനു തിളക്കമേറുമായിരുന്നു.
ജീക്സണ്‍, ചെഞ്ചോ, സന്ദീപ് എന്നിവര്‍ രണ്ടാം പകുതിയില്‍ കളത്തിലിറങ്ങി.
COMMENTS