Mahila Congress president Jeby Mether said that she did not regret taking a selfie with actor Dileep and that it should not be a big discussion
സ്വന്തം ലേഖകന്‍
കൊച്ചി: നടന് ദിലീപുമായി സെല്‍ഫി എടുത്തതില്‍ ഖേദമില്ലെന്നും ഇതു വലിയ ചര്ച്ചയാക്കിമാറ്റേണ്ട കാര്യമല്ലെന്നും മഹിളാ കോണ്‍ഗ്രസ് അദ്ധ്യക്ഷ ജെബി മേത്തര്‍.
നഗരസഭയുമായി ബന്ധപ്പെട്ട പരിപാടിക്ക് ദിലീപ് എത്തിയപ്പോള്‍ എടുത്ത ഒരു സെല്‍ഫിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നത്.
ആക്രമിക്കപ്പെട്ട നടിക്കു വേണ്ടിയും താന്‍ മുന്‍നിരയില്‍ നിന്നിട്ടുണ്ടെന്നും ജെബി പറയുന്നു.
രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വത്തിനെതിരേ പത്മജാ വേണുഗോപാല്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് ജെബി പ്രതികരിച്ചു. വിമര്‍ശിക്കാന്‍ എല്ലാവര്ക്കും സ്വാതന്ത്ര്യമുണ്ട്. വിമര്‍ശിക്കുന്നവരും നേതൃത്വത്തിന്റെ തീരുമാനം അംഗീകരിക്കുമെന്നാണ് പ്രതീക്ഷ.
കോണ്‍ഗ്രസ് നേതൃത്വം തന്നത് മറ്റാര്‍ക്കും ലഭിക്കാത്ത അവസരമാണെന്നും ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ പരിശ്രമിക്കുമെന്നും അവര്‍ പറഞ്ഞു.
ഇതേസമയം, രാജ്യസഭാ സീറ്റ് കിട്ടാത്തതുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റിട്ടതെന്ന പ്രചാരണം തെറ്റാണെന്ന് വിശദീകരിച്ച് പുതയ ഫേസ് ബുക്ക് പോസ്റ്റുമായി പത്മജ വേണുഗോപാല്‍ രംഗത്തെത്തുകയും ചെയ്തു.
രാജ്യസഭാ സീറ്റിന് തന്റെ പേര് പരിഗണിക്കുന്നു എന്ന വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതെങ്ങനെയാണെന്ന് അറിയില്ലെന്നും അര്‍ഹതയുണ്ടെന്നു പാര്‍ട്ടിക്ക് തോന്നിയ ആള്‍ക്ക് തന്നെയാണ് സീറ്റ് കൊടുത്തിരിക്കുന്നതെന്നും പത്മജ പുതിയ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
രാജ്യസഭ സീറ്റിനായി ഞാന്‍ ഡല്‍ഹിയിലോ തിരുവനന്തപുരത്തോ പോയില്ല. മനസ്സില്‍ തോന്നിയ കാര്യങ്ങള്‍ നിരുപദ്രവകരമായി പറഞ്ഞുവെന്നുമാത്രം. തെറ്റിദ്ധരിച്ചാണ് ചിലര്‍ എന്നെ അധിക്ഷേപിക്കുന്നത്. അധികാരത്തിന്റെ ഗുണത്തെക്കാള്‍ വ്യക്തിഹത്യയും ആക്രമണങ്ങളും ദോഷങ്ങളുമാണ് ഞാന്‍ ജീവിതത്തില്‍ നേരിട്ടിട്ടുള്ളതെന്നും പത്മജ പറയുന്നു.
COMMENTS