pink police harassment compensation issue
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതു സംബന്ധിച്ചിച്ച അപ്പീലില്‍ ഉദ്യോഗസ്ഥര്‍ വ്യക്തിപരമായി ചെയ്യുന്ന കുറ്റത്തിന്റെ ബാധ്യത സര്‍ക്കാരിനേല്‍ക്കാനാവില്ലെന്നും അത് അവരുടെ മാത്രം കുറ്റമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ആറ്റിങ്ങല്‍ വിഷയത്തില്‍ പെണ്‍കുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഈ ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
Keywords: High court, Government, Pink police, Harassment, Compensation
 
 
							     
							     
							     
							    
 
 
 
 
 
COMMENTS