Pakistani honeytrap
തിരുവനന്തപുരം: പാക് ചാരസംഘടനകളുടെ ഹണിട്രാപ്പില്‍ ജാഗ്രതപാലിക്കണമെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി പൊലീസ് മേധാവി അനില്‍ കാന്ത്. ഈ വിഷയത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ഉദ്യോഗസ്ഥര്‍ ജാഗരൂകരായിരിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.
രാജ്യത്തെ വിവിധ ഏജന്‍സികളെ ലക്ഷ്യമിട്ട് സ്ത്രീകളെ ഉപയോഗിച്ചാണ് പാക് ചാരസംഘടനകള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇതിനോടകം നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ഹണിട്രാപ്പില്‍ കുടുങ്ങിയിട്ടുണ്ടെന്നും ഡി.ജി.പി വ്യക്തമാക്കി. രഹസ്യവിവരങ്ങള്‍ ചോര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇത്തരം ഹണിട്രാപ്പിങ്ങെന്നും അതിനാല്‍ എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്നും ഡി.ജി.പി നിര്‍ദ്ദേശിച്ചു.
Keywords: DGP, Pakistan, Honeytrap
COMMENTS