പോളണ്ട് അതിര്‍ത്തിയിലെ യുക്രെയിന്‍ സൈനിക കേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 35 മരണം, 150ല്‍ പരം പേര്‍ക്കു പരിക്ക്

കീവ്  : യുക്രെയിനില്‍ പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ നഗരമായ ലിവിന് പുറത്തുള്ള സൈനിക കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തി...


കീവ്  : യുക്രെയിനില്‍ പോളണ്ട് അതിര്‍ത്തിക്കടുത്തുള്ള പടിഞ്ഞാറന്‍ നഗരമായ ലിവിന് പുറത്തുള്ള സൈനിക കേന്ദ്രത്തില്‍ റഷ്യ നടത്തിയ വ്യോമാക്രമണത്തില്‍ 35ല്‍ പരം പേര്‍ കൊല്ലപ്പെട്ടു. 150ല്‍ പരം പേര്‍ക്കു പരിക്കുണ്ട്.

അതിവിപുലമായ യാവോറിവ് സൈനിക പരിശീലന കേന്ദ്രത്തില്‍ 30ല്‍പരം മിസൈലുകള്‍ പതിച്ചുവെന്ന് ലിവ് ഗവര്‍ണര്‍ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു.

പോളിഷ് അതിര്‍ത്തിയില്‍ നിന്നു 10 കിലോ മീറ്റര്‍ മാത്രം അകലെയാണ് യാവോറിവ് സൈനിക പരിശീലന കേന്ദ്രം.

ഫെബ്രുവരി 24 ന് റഷ്യ അധിനിവേശം ആരംഭിച്ചതിനു ശേഷം യുക്രെയിനിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ ആക്രമണമാണിത്.

360 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തു സ്ഥിതി ചെയ്യുന്ന യാവോറിവ് സൈനിക കേന്ദ്രം ഇന്റര്‍നാഷണല്‍ പീസ് കീപ്പിംഗ് ആന്‍ഡ് സെക്യൂരിറ്റി സെന്റര്‍ എന്നും അറിയപ്പെടുന്നു.

അമേരിക്കയില്‍ നിന്നും മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നുമുള്ള സൈനിക പരിശീലകര്‍ ഇവിടെ എത്തി യുക്രെയിന്‍ സൈനികര്‍ക്കു പരിശീലനം നല്കുക പതിവാണ്.


വിദേശ സൈനിക ഇന്‍സ്ട്രക്ടര്‍മാര്‍ ഈ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിരുന്നതായി യുക്രെയിന്‍ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് സ്ഥിരീകരിക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ വിദേശ സൈനികര്‍ ഉണ്ടോ എന്നു വ്യക്തമല്ല.

റഷ്യന്‍ അധിനിവേശം ആരംഭിച്ചതിനുശേഷം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നു ആയിരങ്ങല്‍ ലിവിലേക്ക് എത്തിയിരുന്നു. ഈ പ്രദേശവും റഷ്യ ഉന്നമിട്ടതോടെ ജനം സുരക്ഷിത താവളം തേടി പരക്കം പായുകയാണ്. യുക്രെയിന്‍ വിട്ടു പോകുന്നവരും ലിവില്‍ എത്തിയാണ് മറ്റു കേന്ദ്രങ്ങളിലേക്കു പോകുന്നത്.

ഇതേസമയം, തലസ്ഥാനമായ കീവ് വളഞ്ഞ് റഷ്യന്‍ സേന് രൂക്ഷമായ ആക്രമണം തുടരുകയാണ്. യുക്രെയിന്‍ സേന തങ്ങളാലാവും വിധം തിരിച്ചടിക്കുന്നുമുണ്ട്. കീവ് വിട്ടുകൊടുക്കാതിരിക്കാന്‍ മരണം വരെ പോരാടുമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി റഷ്യന്‍ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കി.

''കാര്‍പെറ്റ് ബോംബിംഗിലൂടെ റഷ്യ നമ്മുടെ മണ്ണിനെ നശിപ്പിക്കുകയാണ്. ഈ പ്രദേശത്തിന്റെ ചരിത്രം മായ്ക്കാന്‍ കൂടിയാണ് അവരുടെ ശ്രമം. പക്ഷേ, കീവിലേക്കു കടന്നാല്‍ അവര്‍ക്ക് സ്വയം ബലിയര്‍പ്പിക്കേണ്ടിവരും,'' സെലന്‍സ്‌കി പറഞ്ഞു.

റഷ്യന്‍ ആക്രമണങ്ങൡും ഷെല്ലിംഗിലും നിരവധി സാധാരണക്കാരാണ് നിത്യവും കൊല്ലപ്പെടുന്നത്. പലായനം ചെയ്യാന്‍ ശ്രമിച്ച സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ റഷ്യന്‍ സേന നടത്തിയ ആക്രമണത്തില്‍ ഏഴു പേര്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു.

Summary: Russia's airstrikes on a military base outside the western city of Lviv, near the Polish border with Ukraine, have killed at least 35 people. More than 150 people were injured. Live Governor Maxim Kositzky said more than 30 missiles had been fired at the vast Yaoriv military training center. Yavoriv Military Training Center is just 10 km from the Polish border.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5065,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11023,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1456,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,371,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1108,
ltr
item
www.vyganews.com: പോളണ്ട് അതിര്‍ത്തിയിലെ യുക്രെയിന്‍ സൈനിക കേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 35 മരണം, 150ല്‍ പരം പേര്‍ക്കു പരിക്ക്
പോളണ്ട് അതിര്‍ത്തിയിലെ യുക്രെയിന്‍ സൈനിക കേന്ദ്രത്തില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ 35 മരണം, 150ല്‍ പരം പേര്‍ക്കു പരിക്ക്
https://blogger.googleusercontent.com/img/a/AVvXsEh_jBiquyGStatrVCIeBovN1SjTK3BJb6_uv2moz7Q8cO_-i2QY3Yh98QAPsWYfmiTRflfe3M649jgutvJ-H8A8Pmuq_M5vTFEUL3L-M9UpjfSagK72zsqOE5KICQiBP3GHek4YAETa1gg1gRQNf2Rphw-QEkMCEX86yk1FrjIsfYm9CALzEm2Igo23Kg=s320
https://blogger.googleusercontent.com/img/a/AVvXsEh_jBiquyGStatrVCIeBovN1SjTK3BJb6_uv2moz7Q8cO_-i2QY3Yh98QAPsWYfmiTRflfe3M649jgutvJ-H8A8Pmuq_M5vTFEUL3L-M9UpjfSagK72zsqOE5KICQiBP3GHek4YAETa1gg1gRQNf2Rphw-QEkMCEX86yk1FrjIsfYm9CALzEm2Igo23Kg=s72-c
www.vyganews.com
https://www.vyganews.com/2022/03/airstrikes-on-military-base-outside.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/03/airstrikes-on-military-base-outside.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy